കോവിഡ് ചികിത്സയിൽ മാതൃകയായി മാറിയ പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ( ഐം.എം.എം.) പുരസ്കാരം മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക്. പുരസ്കാരം ഐ.എം.എ. നിയുക്ത സംസ്ഥാന പ്രസിഡൻ്റ് ഡോ.സാമുവൽ കോശി ആശുപത്രി സെക്രട്ടറി സഹീർ കാലടിക്ക് കൈമാറി.
പൂർണ്ണമായും സൗജന്യ കോവിഡ് ചികിൽസ ഒരുക്കിയും കൂടാതെ ആരോഗ്യ രംഗത്ത് സാധാരണക്കാർക്ക് മിതമായ നിരക്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ലഭ്യമാക്കിയത്, 2021ൽ നടപ്പിലാക്കി വരുന്ന ഏറ്റവും ന്യൂതനവും മികവാർന്നതുമായ ചികിത്സാ സംവിധാനവും പദ്ധതികളും അധിവേഗം നടപ്പിലാക്കിയത് തുടങ്ങിയവ പരിഗണിച്ചാണ് ഐ.എം.എ. പുരസ്കാരത്തിനു തെരഞ്ഞെടുതത്.
മലപ്പുറം ടൗൺ ഹാളിൽ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം രണ്ട് മാസത്തോളമായി നടത്തി വരുന്നുണ്ട്. വെൻ്റിലേറ്റർ സംവിധാനത്തോടെയുള്ള ഐ.സി. യു. ,ഓക്സിജൻ സപ്പോർട്ടോടെയുള്ള 10 ബെഡ് അടക്കം 35 ബെഡൊടെ ഇതിനകം 200ൽ കൂടുതൽ കോവിഡ് രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി കിടത്തി ചികിത്സ നൽക്കിയ സംസ്ഥാനത്തെ ഏക സഹകരണ ആശുപത്രിയാണ്.
കേന്ദ്രത്തിൽ മരുന്ന്, ലാബ് ടെസ്റ്റ്, ഇ.സി.ജി, ഭക്ഷണം, എക്സറെ, 24 മണിക്കൂറും ഡോക്ടർ, നഴ്സിംഗ് സ്റ്റാഫ് , മറ്റു പാരമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാണ്. സ്വകാര്യ ആശുപത്രിയിൽ 10,000 രൂപ മുതൽ 30,000 രൂപ വരെ വരുന്ന ചികിത്സാ ചെലവാണ് ഇവിടെ പൂർണ്ണമായും സൗജന്യമായി നൽക്കുന്നത്. ഏറ്റവും നല്ല രീതിയിലും ഗുണമേന്മയിലും ഇപ്പോഴും നടത്തി കൊണ്ട് പോവുന്ന സൗജന്യ കോ വിഡ് ചികിൽസാ കേന്ദ്രം മലപ്പുറം ജില്ലയുടെ ആരോഗ്യ മേഖലക്ക് വലിയ സഹായവും മാതൃകാപരവുമാണെന്ന് ഐ.എം.എ. ഭാരവാഹികൾ വിലയിരുത്തി.
കോവിഡ് കാലത്ത് ആശുപത്രിയിലെ എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനം സൗജന്യ ടെലി കൺസൾട്ടേഷൻ വഴി ആശുപത്രി നടപ്പിലാക്കിയിരുന്നു. പോസ്റ്റ് കോവിഡ് ക്ലിനിക്ക് തുടങ്ങിയത്, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ജില്ലയിൽ ലഭ്യമാക്കിയത്, ർ രോഗത്തിനുള്ള പ്രാഥമിക ചികിത്സ, ലോകോത്ത നിലവാരത്തിലുള്ള എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചത്, ന്യൂതന ടെലി ഐ.സി.യു. വിഭാഗം തുടങ്ങിയതും ഉൾപ്പെടെ ജില്ലാ ആസ്ഥാനത്ത് പാവപ്പെട്ടവർക്കും, സാധാരണ രോഗികൾക്കും മിതമായ നിരക്കിൽ ലഭ്യമാക്കിയതും വലിയ മാറ്റങ്ങൾ അധിവേഗം കൊണ്ടു വന്നതു പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് എം.എ.എ. ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ആധുര സേവന രംഗത്ത് 35 വർഷം പൂർത്തിയായ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീൽ സ്ട്രെക്ച്ചർ എന്ന ആധുനിക നിർമ്മാണ രീതി ഉപയോഗിച്ച് ഒരു കോടി രൂപയോളം ചിലവ് വരുന്ന കോവിഡ് ബ്ലോക്ക് നിർമ്മാണം , കാർഡിയാക്ക് സെൻ്റർ, കാത്ത് ലാബ്, സി.ടി. സ്കാൻ, എം.ആർ.ഐ, ക്യാൻസർ ചികിത്സാ ഉൾപ്പെടെ സംവിധാനം ജില്ലാ ആസ്ഥാനത് നിലവിൽ ഇല്ലാത്തവ കൊണ്ട് വരുന്നത് ആരോഗ്യ മേഖലക്ക് വലിയ സഹായകരമാവുമെന്നും അഭിപ്രായപ്പെട്ടു.
ആശുപത്രി പ്രസിഡൻറ് കെ.പി.എ മജീദ് എം.എൽ.എയും സെക്രട്ടറി സഹീർ കാലടിയുമാണ്.
സൗജന്യ കരുണ്യ ആരോഗ്യ ഇൻഷൂറൻസ്, ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതി എന്നിവയിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ചികിത്സയും ആശുപത്രി സൽക്കി വരുന്നുണ്ട്.